കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഇരുവരുടേയും നേട്ടം. 247.2 പോയിന്റാണ് മെഹുലി നേടിയത്. 225.3 പോയിന്റാണ് ചന്ദേല നേടിയത്.
ബോക്‌സിംഗില്‍ ഇന്ത്യയുടെ മനീഷ് കൗശിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 60 കിലോ ഗ്രാം കാറ്റഗറിയിലാണ് മനീഷ് മത്സരിച്ചത്.
നേരത്തെ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണം നേടിയിരുന്നു. 235.1 പോയിന്റ് എന്ന റെക്കോര്‍ഡോടെയാണ് ജിത്തുവിന്റെ മെഡല്‍ നേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാലിനാണ് വെങ്കലം. 214.3 പോയിന്റാണ് ഓമിന് നേടാനായത്.
പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പര്‍ദീപ് സിംഗ് വെള്ളി മെഡല്‍ നേടി. ആദ്യ ശ്രമത്തില്‍ തന്നെ ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ പര്‍ദീപ് 200 കിലോ ഉയര്‍ത്തി. 23കാരനായ പര്‍ദീപ് ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 211 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവസാന ശ്രമം വിജയിച്ചില്ല. രണ്ടാമത്തെ ശ്രമത്തില്‍ 209 കിലോ ഉയര്‍ത്തിയെങ്കിലും മുട്ട് അമര്‍ത്തി എന്ന കാരണത്താല്‍ ജൂറി അത് അസാധുവാക്കി.സമോവന്‍കാരനായ സനേല്‍ മാവോ ആണ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. 206 കിലോ ഉയര്‍ത്താന്‍ രണ്ടാമത്തെ ശ്രമത്തില്‍ മാവോയ്ക്ക് സാധിച്ചു.ഇംഗ്ലണ്ടിന്റെ ഓവന്‍ ബോക്‌സലിനാണ് വെങ്കല മെഡല്‍.

pathram:
Leave a Comment