ഒരാള്‍ കരച്ചില്‍ നിര്‍ത്തുമ്പോള്‍ മറ്റേയാള്‍ കരച്ചില്‍ തുടങ്ങും… ഇരട്ട കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി സാന്ദ്രാ തോമസ്

ആരാധകരുമായി ഇരട്ട കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി സാന്ദ്രാ തോമസ്. സാന്ദ്ര ഒന്നു ചോദിച്ചപ്പോള്‍ ദൈവം നല്‍കിയത് രണ്ട് മക്കളെയാണ്. ഒരാള്‍ കരച്ചില്‍ നിര്‍ത്തുമ്പോള്‍ മറ്റേയാള്‍ കരഞ്ഞ് തുടങ്ങും. രണ്ടു പേരെയും ലാളിച്ചും കൊഞ്ചിച്ചും സാന്ദ്ര അമ്മയുടെ റോളില്‍ തിരക്കിലാണ്.

ഇന്നലെയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും പെണ്‍കുട്ടികളാണ്. തങ്ങള്‍ക്ക് രണ്ടു മാലാഖക്കുട്ടികള്‍ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചത്. കാത്ലിന്‍, കെന്‍ഡാള്‍ എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.

നിലമ്പൂര്‍ എടക്കര സ്വദേശി തയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസാണ് സാന്ദ്രയുടെ ഭര്‍ത്താവ്. പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയാണ് സാന്ദ്ര. വിവാഹശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസില്‍നിന്നു വേര്‍പിരിഞ്ഞു.

1991ല്‍ നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി, ഫ്രൈഡേ, കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment