എന്റെ വടിവൊത്ത ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു!!! നഗ്നചിത്രങ്ങള്‍ പുറത്ത് വിട്ട് മൈലീന്‍; സമയം കളഞ്ഞ് ആരും അശ്ലീല കമന്റ് എഴുതേണ്ട..

സ്വന്തം നഗ്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ച് നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന മുന്‍ പോപ്പ് ഗായികയും മോഡലുമായി മൈലീന്‍ ക്ലാസ്. നഗ്‌ന ഫോട്ടോഷൂട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് മൈലന്‍ ആഞ്ചല ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ വടിവൊത്ത ശരീരം കാണുമ്പോള്‍ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു.

നിരവധി അശ്ലീല കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍, ആരും സമയം കളഞ്ഞ് തനിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതണമെന്നില്ലെന്ന് മൈലീന്‍ പറയുന്നു. അത്തരം വിമര്‍ശനങ്ങള്‍ ഈ പ്രായത്തില്‍ തനിക്കേല്‍ക്കില്ല. രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍. തന്റെ ശരീരം ഇത്തരത്തില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞാന്‍ ഇന്ന് സന്തോഷവതിയാണ്. അമ്മ എന്ന നിലയില്‍ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ ഞാന്‍ വിജയിച്ചു തന്നെയാണ് മുന്നേറുന്നത്. സ്ത്രീകള്‍ക്ക് പ്രചോദനമേകാനാണ് മൈലീന്‍ ഫിറ്റ്നസ് ഫോട്ടോഷൂട്ട് നടത്തിയത്. ഈ പ്രായത്തിലും അമ്മമാര്‍ തങ്ങളുടെ ശരീരവും ആരോഗ്യവും കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. പലരും ഇത്തരം കാര്യത്തില്‍ പരാജയമാണെന്ന് മൈലീന്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment