ആധാര്‍ നമ്പര്‍ ആര്‍ക്കും കൊടുക്കരുത് പണി കിട്ടും ! കാരണം

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഒരിടത്തും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നാണ് യു.ഐ.ഡി.എ യുടെ നിര്‍ദ്ദേശം.

‘നമ്മളോരോരുത്തരും ഇന്റര്‍നെറ്റില്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ആധാര്‍ നമ്പര്‍ ഒരു തവണയെങ്കിലും കൊടുത്തെന്നുവരും. എന്നാല്‍ ഇത് സൂക്ഷിച്ചുവേണം.’മേരി ആധാര്‍ മേരി പഹ്ചാന്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഓരോ പൗരന്റയും ആധാര്‍ ബയോ മെട്രിക്ക് വിവരങ്ങളൊഴികെ മറ്റെല്ലാ വിവരങ്ങളും ലഭിച്ച സാഹചര്യത്തിലാണ് യു.ഐ.ഡി.എയുടെ ഇത്തരമെരു നിര്‍ദ്ദേശം.

ആധാറിന്റ സുതാര്യത ഉറപ്പ് വരുത്തന്നതിന് വേണ്ടി, ആധാര്‍ നമ്പര്‍ മറ്റ് സ്ഥലങ്ങളില്‍ വെളിപ്പെടുത്താതിരിക്കുക, സുരക്ഷിതമില്ലാത്ത സ്ഥലങ്ങളില്‍ കൊണ്ടുപോയി രേഖപെടുത്താതിരിക്കുക എന്നിവയാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

pathram desk 2:
Leave a Comment