അമ്മയ്ക്ക് ഇത്ര നല്ല ശരീരമുണ്ടെങ്കില്‍ മകളുടെ കാര്യം പറയണോ? പൊതു ചടങ്ങില്‍ നിര്‍ഭയയേയും അമ്മയേയും അപമാനിച്ച് മുന്‍ ഡി.ജി.പി

പൊതുചടങ്ങില്‍ വച്ച് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയേയും അമ്മയേയും അപമാനിച്ച് കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് എച്ച്.ടി.സംഗ്ലിയാനയുടെ വിവാദ പ്രസ്താവന. നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീര പ്രകൃതിയാണ്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു എന്നാണ് സംഗ്ലിയാന പറഞ്ഞത്.

കഠിനപ്രയത്‌നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തി.

നിര്‍ഭയയെ കുറിച്ചുള്ള പരാമര്‍ശത്തോടൊപ്പം സംഗ്ലിയാന സ്ത്രീകള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും വിവാദമായി. നിങ്ങള്‍ക്ക് നേരെ ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം കൊടുത്ത നിര്‍ദേശം.

നീതി എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ചടങ്ങില്‍ സംസാരിക്കുന്നതിനിടെ നിര്‍ഭയയുടെ മാതാവ് പറഞ്ഞു. നമുക്ക് പൊലീസും നിയമവുമൊക്കെയുണ്ട്. എന്നാല്‍ നീതി അത്രം എളുപ്പം കിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2016 ഡിസംബര്‍ 15നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.

pathram desk 1:
Leave a Comment