ഒടുവില്‍ തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ പിടിയില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് വെല്ലവിളിയായി പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടിയില്‍. അഡ്മിന്‍ കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റു ചെയ്തത്. പ്രഭു, സുരേഷ് എന്നിവരും അറസ്റ്റില്‍.

ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. തമിഴ് സിനിമ ലോകത്തിന് ഏറെ തലവേദനയുണ്ടാക്കിയ സൈറ്റായിരുന്നു തമിഴ് റോക്കേഴ്സ്. കോടികണക്കിന് രൂപയാണ് ഇന്റര്‍നെറ്റിലെ സിനിമകള്‍ വഴി പ്രതികള്‍ സമ്പാദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡി വി ഡി റോക്കേഴ്സ്‌കാരും അറസ്റ്റിലായിട്ടുണ്ട്. ഡിവിഡി റോക്കേഴ്സെന്ന സൈറ്റ് നടത്തിയിരുന്ന ജോണ്‍സണ്‍, മരിയ ജോണ്‍ എന്നീ സഹോദരങ്ങളും പിടിയിലായത്. പിടിയലാവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.

സിനിമ വ്യവസായത്തിന് വെല്ലുവിളിയാണ് ഇന്റനെറ്റ് വഴി പുതിയ സിനിമകളുടെ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്റോക്കേഴ്സ് എന്ന സൈറ്റ്. റോക്കേഴ്സിന്റെ ഒരു സൈറ്റ് നിരോധിച്ചാല്‍ ചില മാറ്റങ്ങള്‍ വരുത്തി മറ്റൊരു സൈറ്റ് ഉടന്‍ വരും. വ്യാജ ഐപി ഉപയോഗിച്ചാണ് സൈറ്റ് ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ബുദ്ധി കേന്ദ്രമാണ് പിടിയിലായ കാര്‍ത്തി. കാര്‍ത്തിയുടെ കൂട്ടാളികളായ സുരേഷും, ഇവരില്‍ നിന്നും സിനിമ വാങ്ങുന്ന ടി.എന്‍.റോക്കേഴ്സ് ഉടമ പ്രഭു എന്നിവരെയും അറസ്റ്റ് ചെയ്തു. കോടികളുടെ സമ്പാദ്യം ഇവര്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

pathram desk 2:
Leave a Comment