മേക്കോവറില്‍ തിളങ്ങി നിവിന്റെ നായിക, ചിത്രങ്ങള്‍ വൈറല്‍

ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ റീബ മോണിക്കയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു.തമിഴ് സിനിമാലോകത്ത് ചുവടുവെക്കാനൊരുങ്ങുകയാണ് റീബ ഇപ്പോള്‍. ജയ് നായകനാകുന്ന ജരുഗന്ദി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം.മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരം വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്.

pathram desk 2:
Leave a Comment