വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി……ജനിഫര്‍ ലോറന്‍സ് ഓസ്‌കര്‍ വേദിയില്‍ കാണിച്ച്കൂട്ടിയത് എന്തെല്ലാമാണെന്ന് അറിയുമോ?

ഓസ്‌കര്‍ വേദിയില്‍ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ജെനിഫര്‍ ലോറന്‍സ്.ഇത്തവണയും താരം ഒരു സര്‍പ്രൈസ് ഒരുക്കി.വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി, സീറ്റിന് മുകളിലൂടെ കയറി ഇറങ്ങുന്ന ജെനിഫറിനെയാണ് ലോകം കണ്ടത്. എന്തിനായിരുന്നു സീറ്റ് ചാടി മറികടന്ന് ജെനിഫറിന്റെ സാഹയം? സുഹൃത്ത് എമ്മാ സ്റ്റോണിന് അടുത്തിരുന്ന് ട്രോളാന്‍ വേണ്ടിയായിരുന്നു ആ പോക്ക്.

കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ വേദിയില്‍ അബദ്ധത്തില്‍ ലാ ലാ ലാന്‍ഡിനെ മികച്ച സിനിമയായി പ്രഖ്യാപിച്ച സംഭവം അവതാരകനായെത്തിയ ജിമ്മി കിമ്മില്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു എമ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടി ജെനിഫറിന്റെ ചിരിയെത്തിയത്. ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിന് പിന്നാലെ ജെനിഫറിന്റെ സീറ്റ് ചാടിക്കടക്കലും, ചിരിയുമെല്ലാമാണ് ഇപ്പോള്‍ വൈറലായി പടരുന്നത്.

pathram desk 2:
Leave a Comment