താരങ്ങള്‍ കണ്ടു പഠിക്കണം… ലോക്കല്‍ ട്രെയ്‌നില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ യുവതാരം!!! അത്ഭുതത്തോടെ സഹയാത്രികര്‍

മുംബൈ: ആഡംബര ജീവിതങ്ങള്‍ക്കും യാത്രകള്‍ക്കുമായി കോടികള്‍ ചെലവഴിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ യുവതാരം ശ്രദ്ധുല്‍ ഠാക്കൂര്‍. ദക്ഷിണാഫ്രിക്കയില്‍ ഏകദിന ടി-ട്വന്റി പരമ്പരയില്‍ പങ്കെടുത്ത് വിമാനത്തില്‍ മുംബൈയിലെത്തിയ ഠാക്കൂര്‍ വീട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയിനില്‍. യുവതാരം ശ്രദ്ധുല്‍ ഠാക്കൂറിന്റെ ട്രെയിന്‍ യാത്ര ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

താരത്തെ ലോക്കല്‍ ട്രെയിനില്‍ കണ്ട യാത്രക്കാര്‍ ആദ്യം അമ്പരന്നു. തങ്ങളുടെ പ്രിയ താരമാണോ തങ്ങള്‍ക്കൊപ്പം യാത്രചെയ്യുന്നതെന്ന സംശയകമായിരുന്നു പലര്‍ക്കും. അധികം വൈകാതെ തന്നെ ആളുകള്‍ ആ യുവാവിനെ തിരിച്ചറിഞ്ഞു.

ഒന്നര മണിക്കൂറോളം മുംബൈയിലെ ലോക്കല്‍ ട്രെയ്‌നില്‍ യാത്ര ചെയ്തായിരുന്നു പാല്‍ഗറിലെ വീട്ടിലേക്ക് ശ്രദ്ധുല്‍ എത്തിയത്. ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനു മുമ്പേയുള്ള ശീലമാണ് ട്രെയിന്‍ യാത്രയെന്നും അത് ജീവിതത്തിന്റെ ഭാഗമായിപ്പോയെന്നുമാണ് ട്രെയിന്‍ യാത്ര വാര്‍ത്തയായതിനു പിന്നാലെ ശ്രദ്ധുല്‍ പറയുന്നത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രദ്ധുല്‍ യാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

‘ഞാന്‍ നേരെ ബിസിനിസ് ക്ലാസ്സില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് മാറുകയായിരുന്നു. അന്ധേരിയില്‍ നിന്ന് ട്രെയിന്‍ കയറുമ്പോള്‍ പെട്ടെന്ന് വീട്ടിലെത്തണമെന്നാണ് മനസ്സിലുണ്ടായിരുന്നത്. ഹെഡ് ഫോണ്‍ ചെയിവില്‍ വെച്ച് പാട്ടും കേട്ടാണ് ട്രെയിനിലിരുന്നത്. മറ്റു യാത്രക്കാര്‍ എന്നെ തിരിച്ചറിയുമെന്നൊന്നും അപ്പോള്‍ ആലോചിച്ചില്ല. കംപാര്‍ട്‌മെന്റിലുണ്ടായ ആളുകള്‍ എന്നെ അദ്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.’ താരം പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിച്ച ഇന്ത്യയുടെ ഏകദിന, ടിട്വന്റി ടീമില്‍ ശ്രദ്ധുല്‍ കളിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ കളിച്ച ഇരുപത്തിയാറുകാരന്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടിട്വന്റി ടീമിലും ശ്രദ്ധുല്‍ ഇടംനേടിയിട്ടുണ്ട്

pathram desk 1:
Leave a Comment