ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു അനുപമ പറഞ്ഞ മറുപടി

പ്രേമത്തിന് പിന്നെ തെലുങ്കിലേയ്ക്കു ചുവട്മാറിയ താരമാണ് അനുപമ പരമേശ്വരന്‍. തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു.ഇതിനു പിന്നാലെയാണു ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു താരം നോ പറഞ്ഞത്. മോഡേണ്‍ വേഷത്തില്‍ അഭിനയിക്കുന്നതു കണ്ടാണു സംവിധായകന്‍ ഈ ഓഫറുമായി താരത്തേ സമീപിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ തനിക്ക് അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ല എന്ന് അനുപമ സംവിധായകനോടു പറഞ്ഞത്ര.എത്ര വലിയ നായകന്റെ നായികയാകാനാണെങ്കിലും ബിക്കിനി വേഷങ്ങളില്‍ അഭിനയിക്കില്ല എന്നാണ് അനുപമ സംവിധായകനോട് പറഞ്ഞിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നാലു സിനിമകളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.

pathram desk 2:
Related Post
Leave a Comment