വെങ്കിടേഷ് പ്രസാദ് രാജിവച്ചു

മുംബൈ: ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയതിനു പിന്നാലെ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് രാജിവച്ചു. ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ പ്രസാദ് വെള്ളിയാഴ്ച തന്റെ രാജിക്കത്ത് ഇ-മെയില്‍ മുഖേന ബിസിസിഐക്ക് അയച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പ്രസാദ് പറഞ്ഞു. 2015 ഒക്ടോബറിലാണ് പ്രസാദ് ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

pathram desk 2:
Related Post
Leave a Comment