അര്‍ഭുതമൊന്നും ഒന്നുമല്ല!!! കരിയറില്‍ ഏറ്റവും കൂടുതല്‍ വലച്ച സംഭവം തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച പോരാളിയാണ് യുവരാജ് സിംഗ്. മികച്ച ഫോമില്‍ കളിച്ചിരുന്ന സമയത്താണ് യുവി അര്‍ബുദത്തിന്റെ പിടിയലമര്‍ന്നത്. കരിയറിന് അന്ത്യമാകുമെന്ന പലരുടേയും വിലയിരുത്തല്‍ തിരുത്തിക്കുറിച്ച് പൂര്‍വ്വാധികം കരുത്തോടെ യുവി തിരിച്ചെത്തി. എന്നാല്‍ കരിയറില്‍ നേരിട്ട വലിയ പ്രതിസന്ധി അര്‍ബുദമായിരുന്നില്ലെന്നാണ് തിരിച്ചു വരവ് നടത്തിയ യുവി പറയുന്നത്.

ഏകദിന ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും യുവിക്ക് ടെസ്റ്റ് ടീമില്‍ സ്ഥിരമാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് തന്നെ കരിയറില്‍ കൂടുതല്‍ വലച്ച സംഭവമെന്ന് അദ്ദേഹം പറയുന്നു. 304 ഏകദിനങ്ങള്‍ കളിച്ച യുവരാജിന് 40 തവണ മാത്രമാണ് ടെസ്റ്റില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സജീവ സാന്നിധ്യമാകുക തനിക്ക് അത്രയെളുപ്പം കഴിയുന്നതല്ലായിരുന്നെന്ന് യുവി പറയുന്നു. ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്ത് അര്‍ബുദത്തിന്റെ പിടിയിലാവുകയും ചെയ്തു. അതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പ്രതീക്ഷകള്‍ ഭാഗികമായി നഷ്ടപ്പെട്ടെന്ന് യുവരാജ് പറയുന്നു. ക്രിക്കറ്റില്‍ മടങ്ങിയെത്തിയ യുവിക്ക് ഏകദിന ടീമില്‍ സ്ഥിരത പുലര്‍ത്താനായിരുന്നില്ല. അതോടെ ടെസ്റ്റ് പ്രതീക്ഷകള്‍ ഇല്ലാതായി. പതുക്കെ ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമായി ചുരുങ്ങുകയായിരുന്നു.

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവി പറഞ്ഞു.

pathram desk 1:
Leave a Comment