‘എന്താടി ചക്കരേ നീ എന്റെ കാലത്ത് വരാത്തത്’ , പ്രിയാവാര്യരോടുള്ള ആരാധന തുറന്ന് പറഞ്ഞ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

‘മാണിക്യമലരായ പൂവി’ എന്ന പാട്ടില്‍ കണ്ണിറുക്കി കാണിച്ചും പുരികക്കൊടി ഉയര്‍ത്തിയും ലോകം മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍ക്കാരി. ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഒരൊറ്റ സീന്‍ കൊണ്ട് തന്റെ ജീവിതം മാറി മറിയുമെന്ന് പ്രിയയും കരുതിയില്ല. കണ്ണിറുക്കി കുസൃതി കാണിച്ച ഈ മിടുക്കിക്ക് ഇപ്പോള്‍ ലോകം മുഴുവന്‍ ആരാധകരാണ്.

ഏറ്റവുമൊടുവിലായി ബോളിവുഡില്‍ നിന്നുള്ള ഒരു താരമാണ് പ്രിയയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്. മറ്റാരുമല്ല, എഴുപതുകളിലും എന്‍പതുകളിലുമെല്ലാം ഹിന്ദി സിനിമയെ അടക്കി വാണ ഋഷി കപൂറാണ് ഈ താരം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രിയയോടുള്ള ആരാധന തുറന്ന് പറഞ്ഞത്.

‘നീ നാളത്തെ സൂപ്പര്‍താരമാകുമെന്ന് ഞാന്‍ പ്രവചിക്കുന്നു’എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. ‘ആരെയും കീഴടക്കുന്ന മനോഹരവും നിഷ്‌കളങ്കമായ പുഞ്ചിരിയാണ് പ്രിയയുടെ പ്രത്യേകത’എന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ‘എന്ത് കൊണ്ട് നീ എന്റെ കാലത്ത് വന്നില്ല’എന്ന് തമാശരൂപേണയും ഋഷി കപൂര്‍ പ്രിയയോട് ട്വീറ്റിലൂടെ ചോദിക്കുന്നു.

pathram desk 2:
Leave a Comment