മലപ്പുറത്തെ കാല്‍പ്പന്ത് കളിക്കാരനായി സൗബിന്‍, സുഡാനി ഫ്രം നൈജീരിയയിലെ ‘കുറാഹ്’ ഗാനം പുറത്തിറങ്ങി

സൗബിന്‍ സാഹിര്‍ നായകനാകുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുറാഹ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന്‍ സംഗീതമൊരുക്കി പാടിയ ഗാനമാണിത്. പാട്ടില്‍ അദ്ദേഹം പാടി അഭിനയിക്കുന്നുമുണ്ട്.

മലബാറിലേക്ക് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. സാമുവല്‍ റോബിന്‍സണാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്.സുഡാനി ഫ്രം നൈജീരിയ നവാഗതനായ സക്കരിയയാണ് സംവിധാനം ചെയ്യുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്.

pathram desk 2:
Leave a Comment