769 രൂപക്ക് വിമാനത്തില്‍ പറക്കാം, സ്പൈസ്ജെറ്റില്‍ ‘ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍’

റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്കില്‍ ഓഫറുമായി സ്പൈസ്ജെറ്റ് വിമാനം. 769 രൂപ മുതല്‍ ആഭ്യന്തര യാത്ര, 2,469 രൂപ മുതല്‍ അന്താരാഷ്ട്ര യാത്ര എന്നിങ്ങനെയാണ് സ്പൈസ്ജെറ്റിന്റെ വാഗ്ദാനം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കായിരിക്കും ഓഫര്‍.

തിങ്കളാഴ്ച മുതല്‍ ആരംഭിച്ച വില്‍പ്പന നാലു ദിവസം നീണ്ടുനില്‍ക്കും. ഈ മാസം 25 വരെയാണ് ഓഫര്‍ ലഭിക്കുക. ഡിസംബര്‍ 12 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍ ടിക്കറ്റ് ലഭ്യമാവുക.

pathram desk 2:
Related Post
Leave a Comment