വീണ്ടും ഞെട്ടിച്ച് ജിയോ, നൂറ് ശതമാനത്തിന് മുകളില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

മറ്റൊരു തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ അധികൃതര്‍ വീണ്ടും രംഗത്ത്. റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കും.

398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായും നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയെന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാന്‍ കഴിയുക.ജനുവരി 16 മുതല്‍ 31 വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക.

pathram desk 2:
Leave a Comment