ഇത് എനിക്ക് ഒരു വികാരമാണ്, ലോകത്തിന്റെ ഏതു കോണിലായാലും താന്‍ ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കുമെന്ന് ഡേവിഡ് ജെയിംസ്

ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം തുറന്നു പറഞ്ഞ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ലോകത്തിന്റെ ഏതുമൂലയില്‍ വെച്ചും ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കണ്ടിരുന്നുവെന്നും താന്‍ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.ഒരു പരിശീലകനെന്ന നിലയില്‍ റിസള്‍ട്ടിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കളിയായിരുന്നു ശ്രദ്ധിച്ചതെന്നും ജെയിംസ് പറഞ്ഞു. രണ്ട് മികച്ച മത്സരങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സെന്നും ടീമിന്റെ നിലവാരം മികച്ചതാണെന്നും ജെയിംസ് പറഞ്ഞു.

ഫോം കിട്ടാതെ ബ്ലാസ്റ്റേഴ്സ് ഉഴലുന്നതിനിടെയാണ് പരിശീലകനായ റെനെ മ്യൂലെന്‍സ്റ്റീന്‍ രാജിവെച്ചത്. ഇതേ തുടര്‍ന്നാണ് ടീമിന്റെ ആദ്യ സീസണിലെ കോച്ചും മാര്‍ക്വീ താരം കൂടിയായിരുന്ന ജെയിംസിനെ മാനേജ്മെന്റ് തിരിച്ചുവിളിച്ചത്.ബ്ലാസ്റ്റേഴ്‌സിന്റെ നിലവാരം നന്നായി അറിയുന്നതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും അതല്ലെങ്കില്‍ വരില്ലായിരുന്നുവെന്നും തിരിച്ചു വരുമ്പോള്‍ ജെയിംസ് പറഞ്ഞിരുന്നു. ഡേവിഡ് ജെയിംസിന് കീഴില്‍ ആത്മവിശ്വാസം തിരിച്ചുകിട്ടിയ ബ്ലാസ്റ്റേഴ്സിന് ഡല്‍ഹി ഡൈനാമോസിനെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment