കേരളത്തിന്റെ മുഖ്യമന്ത്രിയാകാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി…!

കൊച്ചി: അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകളാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ശേഷം ഇരുത്തേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മമ്മൂട്ടി വീണ്ടും മന്ത്രി വേഷമണിയുന്നു. ഇത്തവണ വെറും മന്ത്രിയായല്ല മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്.

ചിത്രത്തിന് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ തയ്യാറാക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷാവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. നിലവില്‍ ഏറ്റെടുത്ത സിനിമകള്‍ക്ക് ശേഷമാണ് ചിത്രീകരണം ആരംഭിക്കുക.

മലയാളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ‘മക്കള്‍ ആട്ച്ചി’യില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ സിനിമ ഒഴിവാക്കുമായിരുന്നെന്നാണ് സംവിധായകന്‍ സന്തേഷ് വിശ്വനാഥ് പറഞ്ഞത്.

മമ്മൂട്ടിക്ക് പുറമേ വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. അതേ സമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആര്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കും എന്ന് സൂചനയുണ്ട്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

pathram desk 1:
Leave a Comment