മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുത്…!

ഹൈദരാബാദ്: മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന ഫത്വയുമായി മതപഠനശാല. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പിത സര്‍വകലാശാലയാണ് വിവാദ ഫത്‌വ പുറത്തിക്കിയത്.

ജനുവരി ഒന്നിനാണ് ഫത്വ ഇറങ്ങിയിട്ടുള്ളത്. ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്വയില്‍ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമാണ് നിര്‍ദേശം.

ജാമിയ നിസാമിയ്യയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീന്റേതാണ് ഇത്തരത്തിലുള്ള ഫത്വ.

pathram desk 1:
Leave a Comment