പുതുവത്സര രാവില്‍ വാട്ട്‌സ് ആപ്പ് പണിമുടക്കി, സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയ വാട്‌സ്ആപ്പ് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി

കൊച്ചി: പുതുവത്സര രാവില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ് . സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. പുതുവര്‍ഷ പിറവിയുടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.
മലേഷ്യ, യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ഇക്കാര്യം ബാധിച്ചു. പ്രശ്നം പരിഹരിച്ചതായി വാട്സ്ആപ്പ് വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ എന്താണ് വാട്സ്ആപ്പ് നിശ്ചലമാകാന്‍ കാരണമായതെന്ന് അവര്‍ വിശദീകരിച്ചില്ല. ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു

pathram:
Related Post
Leave a Comment