മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി…!!! രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ്…

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം കാണാതായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്നു കണ്ടെത്തിയത്. 20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുൻപ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്നു മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിൽ എത്തിയില്ലെന്നു തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാണാതായതെന്നും പരാതിയിലുണ്ടായിരുന്നു. ഇരുവരുടെയും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനിൽ ഇവർ ഗുരുവായൂരിൽ എത്തിയെന്നാണു വിവരം.

മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതു രജിത് കുമാറിനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും തുഷാരയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിനു പിറകെയാണ് ഇരുവരെയും കാണാതായത്.

ശിക്ഷ കഠിനമാക്കും…!! ജാമ്യം കിട്ടില്ല.., സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവ് …!!! സ്ഥിരം പ്രതികൾക്ക് വധശിക്ഷ വരെ നൽകും… സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് ഇനി കടുത്ത ശിക്ഷ

കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പ്…!!! 50 കോടി വിദേശത്തേക്ക് കടത്തി…, ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി.. സംസ്ഥാനത്തെ അൽമുക്താദിർ ജ്വല്ലറിയുടെ 30 കടകളിൽ റെയ്ഡ് പുരോഗമിക്കുന്നു…

pathram desk 1:
Related Post
Leave a Comment