തലയടിച്ച് മുന്നിലേക്കാണ് വീണത്… റിബൺ ഉപയോഗിച്ച് കെട്ടിയ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരിക്കുന്നതിനിടെ താഴേക്ക് വീണു…!!! മതിയായ സുരക്ഷയില്ലായിരുന്നു.. ദൃക്സാക്ഷികൾ പറയുന്നു…

കൊച്ചി: ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. മതിയായ സുരക്ഷയില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തലയടിച്ച് മുന്നിലേക്കാണ് എംഎൽഎ വീണതെന്ന് പറഞ്ഞു. ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി റിബൺ ഉപയോഗിച്ച് കെട്ടിയതായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു,.

ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് സംഘാടകർ സ്റ്റേജ് ഒരുക്കിയതെന്നും സീറ്റ് ക്രമീകരണവും വളരെ മോശമായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ​ഗുരുതരാവസ്ഥയിലാണ് ഉമ തോമസിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. പരുക്ക് ​ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഉമ തോമസിന്റെ ചികിത്സയ്ക്കായി വിദ​ഗ്ദ സംഘത്തെ നിർദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. ആരോ​ഗ്യ നില ​ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനകളായ സിടി സ്കാൻ ഉൾപ്പെടെയുള്ളവ നടത്തി.

ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്കായിരുന്നു ഉമ തോമസ് എത്തിയത്. തലയ്ക്ക് പരുക്കേറ്റതിനാൽ അബോധാവസ്ഥയിലായിരുന്നു ഉമ തോമസ്. നിരവധി കോൺ​ഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഗുരുതരമായ പരുക്കിനെ തുടർന്ന് ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. കൊച്ചി റിനൈ മെഡിസിറ്റിയിലാണ് എംഎൽഎ ചികിത്സയിൽ കഴിയുന്നത്. ഇന്ന് വൈകീട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അപകടം.

അടിയന്തിര ശാസ്ത്രക്രിയയുടെ ആവശ്യം നിലവിൽ ഇല്ലെന്നും എംഎൽഎ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോൾ തുടരുന്നെതെന്നും, ചെസ്റ്റിൽ രക്തം കട്ടപിടിച്ചിരിക്കുന്നതിനാൽ ഒരു ട്യൂബിട്ട് അത് വലിച്ചെടുക്കേണ്ടി വരും. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നും ഉമ തോമസിനെ ചികില്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി.

സത്യം ചെരിപ്പിടുമ്പോള്‍ നുണ ലോകം ചുറ്റുന്നു; ഹിന്ദു സന്ന്യാസിയെ മതം മാറ്റുന്ന മുസ്ലിംകള്‍; ബംഗ്ലാദേശില്‍നിന്നുള്ള വീഡിയോയിലെ സത്യമെന്താണ്? വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രചാരണം അതിരുവിടുന്നുവോ?

ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണു…!! ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്..!! അപകടം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെ…, വീണത് 20 അടി താഴ്ചയിലേക്ക്

pathram desk 1:
Leave a Comment