താരങ്ങൾ ഷേക്ഹാൻഡിനായി കൈനീട്ടുമ്പോൾ കൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യമീഡിയയിൽ ട്രെൻഡായി മാറുകയാണ്. ഇത്തവണ പണികിട്ടിയത് സാക്ഷാൽ മമ്മൂട്ടിക്കാണ്.
മമ്മൂട്ടിയെ വെട്ടാലാക്കിയത് ഒരു കുട്ടി ആരാധികയാണ്. കുട്ടി തന്റെ നേരെ നടന്നു വരുന്നതുകണ്ട് മമ്മൂട്ടി കൈ നീട്ടി. എന്നാൽ ഇത് ശ്രദ്ധിക്കാതെ താരത്തിന്റെ തൊട്ടടുത്തായി നിന്ന മലയാളി വ്യവസായി സിപി സാലിഹിന് കൈകൊടുക്കുകയായിരുന്നു. ഇതു കണ്ട് ചുറ്റും നിൽക്കുന്നവർ ചിരിക്കുന്നതു കാണാം. സിപി സാലിഹിൻതന്നെ കുട്ടിയുടെ കൈ മമ്മൂട്ടിയുടെ കയ്യിലേക്ക് വച്ചുകൊടുക്കുന്നതും കുട്ടി മമ്മൂട്ടി നീട്ടി പിടിച്ച കയ്യിൽ പിടിക്കുന്നതും വിഡിയോയിലുണ്ട്.
ഏതായാലും ആരാധകർ ആഘോഷമാക്കുകയാണ് വീഡിയോ. മുൻപ് കൈകൊടുക്കാൻ കൈ നീട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞുനിന്ന താരമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പിന്നാലെ താരത്തിന്റെ പേരിലൊരു കൈ കിട്ടാ ക്ലബ്ബ് തന്നെ ആരാധകർ തുടങ്ങി. ബേസിലിനു ശേഷം സുരാജ് വെഞ്ഞാറമൂടും രമ്യാ നമ്പീശനുമെല്ലാം ക്ലബ്ബില് ഇടം കണ്ടെത്തി. ഏറ്റവും ഒടുവിലായി മമ്മൂട്ടിയും ഈ ക്ലബിൽ മെമ്പർഷിപ്പെടുത്തതായി ആരാധകർ സോഷ്യൽ മീഡിയിയിൽ കുറിച്ചു. ടൊവിക്കും ബേസിലിനും സുരാജിനും ഇത് ആഘോഷരാവ് എന്നായിരുന്നു ഒരാളുടെ കമന്റ്.
മോഷണക്കേസ് പ്രതിയായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ഭാര്യ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, കുട്ടിയുടെ അമ്മ ഉൾപ്പെടെ 9 അംഗസംഘം അറസ്റ്റിൽ, കുട്ടിയെ വാങ്ങിയത് മനുഷ്യക്കടത്ത് സംഘമെന്ന് സൂചന, നഴ്സും കല്യാണ ബ്രോക്കറുമുൾപ്പെടെയുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ്
സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന് അബദ്ധം പറ്റിയത്. സമ്മാനദാന ചടങ്ങിനിടെ ഫുട്‌ബോൾ താരത്തിന് നേരെ ബേസിൽ കൈ നീട്ടി. എന്നാൽ അതുകാണാതെ പൃഥ്വിരാജിന് കൈകൊടുക്കുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ വൈറലായി. ബേസിലിനെ ട്രോളിക്കൊണ്ട് ടൊവിനോയും സഞ്ജു സാംസണും അടക്കമുള്ളവർ രംഗത്തെത്തി. പിന്നാലെ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വിഡിയോയും വൈറലായി.
Leave a Comment