തൊണ്ട വേദന- വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണം; അം​ഗീകരിച്ച് കോടതി, സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരാൻ അനുമതി നൽകി കോടതി. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.

അതേ സമയം സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തോടു വിധത്തിലും സഹകരിക്കുന്നില്ലെന്നും കേരള സർക്കാർ കോടതിയിൽ ആവർത്തിച്ചു. കൂടാതെ കേസ് മാറ്റിവയ്ക്കുന്നതിനെയും സർക്കാർ എതിർത്തു. സംസ്ഥാന സർക്കാരിനു വേണ്ടി രഞ്ജിത് കുമാർ, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ ഹാജരായി.

താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടോയെന്ന ബെഞ്ചിന്റെ ചോദ്യത്തിന് രണ്ടു തവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്കു മറുപടി നൽകുന്നില്ലെന്നായിരുന്നു കേരള സരാ‍ക്കാരിന്റെ മറുപടി. മാത്രമല്ല അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു. പ്രസക്തമായത് ഏതാണെന്നതു പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഫോൺ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ട് അതിനു തയാറാകുന്നില്ല, സിദ്ദിഖ് 2016ൽ ഉപയോഗിച്ച ഐ ഫോണും ലാപ്ടോപ്പും പ്രത്യേകാന്വേഷണ സംഘം തുടർച്ചയായി ആവശ്യപ്പെടുന്നെന്നും അവ കയ്യിൽ ഇല്ലെന്നു പലവട്ടം വ്യക്തമാക്കിയതാണെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതിയ ഐ ഫോൺ വാങ്ങുമ്പോൾ, പഴയതു കടയിൽ കൊടുക്കുകയാണ് തന്റെ രീതിയെന്ന് ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ വാദത്തിനിടെ പറഞ്ഞു. റോഹത്ഗിയുടെ ആവശ്യം അംഗീകരിച്ച കോടതി പിന്നീട് കേസ് അടുത്തയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

pathram desk 5:
Leave a Comment