ഡോ. ശ്രീക്കുട്ടി അകത്തുതന്നെ… !!! ജാമ്യാപേക്ഷ കോടതി തള്ളി…, തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകൻ, കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷൻ…

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകനും കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷനും ജാമ്യത്തെ എതിർത്ത് കോടതിയിൽ വാദിച്ചു. ഇതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെയാണ് ഡോക്ടർ ശ്രീക്കുട്ടി സമീപിച്ചത്.

അതേസമയം, അജ്മൽ ഓടിച്ച കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാർ അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയുന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. പഴുതടച്ച അന്വേഷണമാകും പൊലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ 24 ന്യൂസിനോട് പറഞ്ഞു.

ലക്ഷക്കണക്കിന് സ്വത്ത് കൈവശമുള്ള വഖഫ് ബോർഡ്…!!! മോദി സർക്കാരിൻ്റെ പരിഷ്കരണങ്ങൾ ബോർഡിനെ എങ്ങനെ ബാധിക്കും..? ബില്ലുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇമെയിലുകൾ

കേരളത്തിൽ എംപോക്സ്…!! യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരന് രോഗം സ്ഥിരീകരിച്ചു…!!! കർശന നിർദേശവുമായി ആരോഗ്യ വകുപ്പ്..!! മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം…

ജെസ്ന സലീമിൻ്റെ പിറന്നാൾ കേക്ക് മുറിക്കൽ…!!! ​ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ കേക്ക് മുറിക്കാനുള്ള ഇടമല്ല…!! സെലിബ്രിറ്റികളെ അനു​ഗമിച്ചുള്ള വീഡിയോ, വ്ലോ​ഗർമാരുടെ വിഡിയോ​ഗ്രാഫി എന്നിവ വിലക്കണം…!!! കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഹൈക്കോടതി

അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

Mainagapally accident; The court rejected the bail application of the second accused Srikutty

pathram desk 1:
Leave a Comment