പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ 17കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായി. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം.

ഫെബ്രുവരി 13നാണ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. പ്രതികളിലൊരാൾ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വശീകരിക്കുകയായിരുന്നുവെന്ന് ദീവട്ടിപ്പട്ടി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ആണ്‍കുട്ടികള്‍, ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തിൽ, പോക്‌സോ വകപ്പുകളും SC/ST (POA) നിയമത്തിലെ സെക്ഷൻ 3 (2)(va) പ്രകാരവും കേസെടുത്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment