പിറന്നാൾ ദിനത്തിൽ കാണാതായ കുട്ടിയെ കണ്ടെത്തി,​ വീടുവിട്ടുപോയത് അമ്മ വഴക്ക് പറഞ്ഞതിന്

കോട്ടയം: പിറന്നാൾ ദിനത്തിൽ വൈക്കത്ത് നിന്ന് കാണാതായ 13-കാരനെ കണ്ടെത്തി. ഞായറാഴ്ച അർധരാത്രി 12 മണിയോടെ കടുത്തുരുത്തിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാനെയാണ് ശനിയാഴ്ച വെെകീട്ട് കാണാതായത്.

കുട്ടിയുടെ പിറന്നാൾ ആയിരുന്നു ശനിയാഴ്ച. തുടർന്ന് സമീപത്തെ വീട്ടിൽ കേക്ക് നൽകാൻ പോയ കുട്ടിയെ കാണാതായതോടെ അമ്മ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനിടയിലാണ് രാത്രി എട്ട് മണിക്ക് ശേഷം കുട്ടിയെ സെെക്കിളിൽ വൈക്കത്തെ കടുത്തുരുത്തി പാതയിൽ കണ്ടതായി പ്രദേശവാസികൾ പോലീസിനെ അറിയിക്കുന്നത്‌. ഇവിടങ്ങളിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ നാട്ടുകാരാണ് സെെക്കിളിലെത്തിയ കുട്ടിയെ കണ്ടത്. പിന്നാലെ, സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ മാതാപിതാക്കൾക്ക് കെെമാറി. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് അഥിനാൻ വീടുവിട്ടിറങ്ങിയത്. 150 രൂപയും കുട്ടിയുടെ കെെയ്യിലുണ്ടായിരുന്നു.

കൊറോണ വൈറസ് ഒന്നര വര്‍ഷം വരെ ശ്വാസകോശത്തില്‍ നിലനില്‍ക്കും

pathram desk 1:
Leave a Comment