വർഷത്തിൽ അല്ല, ‘സെമസ്റ്ററിലാണ് പരീക്ഷ, ; നിഖിൽ എന്ന വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സന്ദീപ് ഗാന്ധി. ഈ കാലയളവിൽ നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും നിയമനടപടികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിഖിൽ തോമസിന്റെ മൂന്ന് വർഷത്തേയും മാർക്ക് ലിസ്റ്റുകൾ പരിശോധിച്ചുവെന്നും സർട്ടിഫിക്കറ്റ് വ്യാജം അല്ല എന്നായിരുന്നു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നേരത്തെ പറഞ്ഞത്. എന്നാൽ വർഷത്തിൽ അല്ല, സെമസ്റ്റർ ആയിട്ടാണ് സർവകലാശാലയിൽ പരീക്ഷ നടക്കുന്നതെന്നാണ് ഇപ്പോൾ രജിസ്ട്രാർ വ്യക്തമാക്കിയത്. ഇതോടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയം ബലപ്പെടുകയാണ്.

നിഖിൽ തോമസിനെ തള്ളിക്കൊണ്ട് കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മൽ രംഗത്തെത്തിയിരുന്നു. 75 ശതമാനം ഹാജരുള്ള നിഖിൽ എങ്ങനേയാണ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇത് പ്രഥമദൃഷ്ട്യാ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിഖിലിനെ തള്ളിക്കൊണ്ട് കലിംഗ സർവകലാശാല രജിസ്ട്രാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

pathram:
Leave a Comment