കേരളം പിടിക്കാനുള്ള നീക്കത്തില്‍ ബിജെപി; സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല

തിരുവനന്തപുരം: മുന്‍ എംപി സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി. സാധാരണ നടപടികള്‍ മറികടന്നാണ് സിനിമ താരം കൂടിയായ സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നല്‍കിയത്. പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ കോര്‍ കമ്മിറ്റിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര നിര്‍ദേശ പ്രകാരം സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനോട് സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി

സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തില്‍ കളംപിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. പലപ്പോഴും പാര്‍ട്ടി സ്ഥാനമാനങ്ങള്‍ വച്ചുനീട്ടിയപ്പോഴും തന്റെ മേഖല അഭിനയമാണെന്നു പറഞ്ഞ് സുരേഷ് ഗോപി പിന്മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശം കേന്ദ്രം നല്‍കുകയായിരുന്നു.

pathram:
Related Post
Leave a Comment