ഇന്ധന വില ഇന്നും വര്‍ധിച്ചു; ഡീസല്‍ വില നൂറ് കടന്നു

തിരുവനന്തപുരം: ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസല്‍ വില 100 രൂപ കടന്നു.

111 രൂപ 45 പൈസയാണ് കോഴിക്കോട് പെട്രോള്‍ ലിറ്ററിന് വില. ഡീസലിന് 98 രൂപ 45 പൈസയും. കൊച്ചിയില്‍ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് ഡീസല്‍ വില 100.14ലേക്ക് എത്തി. 11 ദിവസത്തിന് ഇടയില്‍ പെട്രോളിന് 6.95 രൂപയാണ് കൂടിയത്. ഇത്രയും ദിവസത്തില്‍ ഡീസലിന് കൂടിയത് 6.74 രൂപ

pathram:
Leave a Comment