ബാബുവിന്റ ആരോഗ്യനില തൃപ്തികരം

പാലക്കാട്: സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. അവിടെ നിന്നും ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ബാബുവിന്‍റെ ആരോഗ്യനില ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ബാബുവിനെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനാണ് സുലൂരില്‍നിന്ന് സൈനിക ഹെലികോപ്ടര്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും.

ചെങ്കുത്തായ മലയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവിനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ദൗത്യസംഘം രക്ഷപെടുത്തിയത്. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യസംഘത്തിലെ സൈനികന്‍ ബാബുവിന് ആദ്യം വെള്ളം നല്‍കി. ശേഷം റോപ്പ് ഉപയോഗിച്ച് സൈനികന്‍ ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷിക്കാനായത്.

pathram:
Related Post
Leave a Comment