ഗാർഹിക പീഡനത്തിന് പരാതി; പിന്നാലെ ജീവനൊടുക്കി യുവതി: പൊലീസിനെതിരെ കുറിപ്പ്

കൊച്ചി: ആലുവ കീഴ്മാട് ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. ആത്മഹത്യാക്കുറിപ്പിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ പരാമർശം. ആലുവ എടയപ്പുറം സ്വദേശ് മോഫിയ പർവീൺ(21) ആണ് ജിവനൊടുക്കിയത്. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.

ഭർത്താവിന് എതിരായ പരാതിയിൽ ആലുവ പൊലീസ് ഇന്നലെ യുവതിയേയും ഭർത്താവിനെയും വിളിപ്പിച്ചിരുന്നു. സംസാരിക്കുന്നതിനിടയിൽ യുവതി ഭർത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ യുവതിയെ ഇന്ന് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഗാർഹിക പീഡന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ െചയ്തിരുന്നില്ല. ഇക്കാര്യം മോഫിയ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്‌റ്റേഷനില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കുന്നതിനിടെ ഭര്‍ത്താവ് ഇടപെട്ടതോടെ ദേഷ്യത്തില്‍ മോഫിയ ഭര്‍ത്താവിന്റെ മുഖത്തടിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment