ചെന്നൈയില്‍ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി; പ്രളയഭീതിയില്‍ ജനങ്ങള്‍

ചെന്നൈ: ചെന്നൈയിൽ കനത്തമഴയേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ജലനിരപ്പ് ഉയർന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികൾ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്ന ഭയപ്പാടിലാണ് ചെന്നൈ നഗരവാസികൾ. പാതിയിലധികം റോഡുകളിലും ഒരടിയിൽ കൂടുതൽ വെള്ളം കയറി.

ചില താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്കും വെള്ളം എത്തിത്തുടങ്ങി. നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. അവശ്യഘട്ടത്തിൽ നഗരത്തിലെ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാൻ നടപടി ആരംഭിച്ചു. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴൽ ജലസംഭരണികളിൽനിന്ന് ചെറിയ അളവിൽ വെള്ളം തുറന്നുവിട്ടുതുടങ്ങി.

pathram desk 1:
Related Post
Leave a Comment