തിരുവനന്തപുരം : പൂട്ടികിടക്കുന്ന വീടിന്റെ വലിയ ഗേറ്റ് മോഷ്ടിച്ചു കടത്തി. കഴിഞ്ഞ ദിവസം പൂജപ്പുരയിലായിരുന്നു സംഭവം. വാഹനത്തിൽ അല്ലാതെ ഇത് കടത്താൻ സാധിക്കില്ല. എന്നാൽ വാഹനം എത്തിയതിന്റെ ശബ്ദവും മറ്റും സമീപവാസികൾ ആരും കേട്ടില്ല. രാത്രിയിലായിരിക്കും ഗേറ്റ് കടത്തിക്കൊണ്ടു പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൂജപ്പുര കെആർആർഎ 204 എഫിൽ സംറൂട്ട് ബീവിയുടെ വീടിന്റെ ഗേറ്റാണ് സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടു പോയത്. ഇതേ വീടിന് നേരെ മുൻപും ആക്രമണം നടന്നിരുന്നു. വീട്ടിലെ വാട്ടർ ടാങ്കും പൈപ്പുകളും 5 തവണയെങ്കിലും പൊട്ടിച്ചു കളഞ്ഞു. ഈ അതിക്രമം നടത്തിയവർ തന്നെയാകും ഗേറ്റ് കടത്തിയതെന്നു സംശയമുണ്ട്. വീട്ടുടമ പൂജപ്പുര പൊലീസിലും സ്ഥലം കൗൺസിലറായ മേയർ ആര്യരാജേന്ദ്രനും പരാതി നൽകി.
Leave a Comment