മിനി ലോക്ഡൗൺ ഫലം കാണുന്നില്ലെന്ന് പൊലീസ്; സമ്പൂർണ ലോക്ഡൗൺ?

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്.

80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താൽ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പൊലീസിന്റെ പരിശോധന പലയിടത്തും പരിധിവിടുകയാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണെന്നും പരാതിയുണ്ട്. ഇന്നലെ ഓഫിസുകളിലും ആശുപത്രിയിലും പോകാനിറങ്ങിയവർ പരിശോധനയിൽ വലഞ്ഞു. സ്ഥിതി അതീവ ഗുരുത‍രമെന്നും നിലവിലെ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കു‍മെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുടിശിക പിരിക്കാൻ സാവകാശം; ബാങ്ക് റിക്കവറി നീട്ടണം

കെഎസ്ഇബി, ജല അതോറിറ്റി കുടിശികകൾ പിരിക്കുന്നതു 2 മാസത്തേക്കു നിർത്തിവയ്ക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. റിക്ക‍വറി നടപടികൾ നീട്ടി‍വയ്ക്കാൻ ബാങ്കുകളോട് അഭ്യർ‍ഥിക്കും.

നിർമാണ മേഖലയ്ക്കാവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കണം. അതിഥിത്തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗിച്ച് നിർമാണമേഖല പ്രവർത്തിപ്പിക്കണം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ പണപ്പിരിവ് നിർത്തിവച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment