വാക്സീൻ ഉൽപാദനത്തിന് കേരളം സാധ്യത തേടുന്നു; കെഎസ്ഡിപി പ്ലാൻ സമർപ്പിച്ചു

ആലപ്പുഴ: കോവിഡ് വാക്സീൻ ഉൽപാദിപ്പിക്കുന്നതിനു കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാൻ കേരളം ഒരുങ്ങുന്നു. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (കെഎസ്ഡിപി) വാക്സീൻ ഉൽപാദിപ്പിക്കാൻ കഴിയുമോയെന്നു പരിശോധിക്കാൻ വ്യവസായ വകുപ്പു ചർച്ച തുടങ്ങി.

ആലപ്പുഴ • കോവിഡ് വാക്സീൻ ഉൽപാദിപ്പിക്കുന്നതിനു കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാൻ കേരളം ഒരുങ്ങുന്നു. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (കെഎസ്ഡിപി) വാക്സീൻ ഉൽപാദിപ്പിക്കാൻ കഴിയുമോയെന്നു പരിശോധിക്കാൻ വ്യവസായ വകുപ്പു ചർച്ച തുടങ്ങി.

• സാധ്യതകൾ : വാക്സീൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു സ്ഥലസൗകര്യം, വെള്ളം, വൈദ്യുതി, ബോയ്‌ലറുകൾ, ഫില്ലിങ് സ്റ്റേഷൻ തുടങ്ങിയവ കെഎസ്ഡിപിയിൽ ലഭ്യം.

• പുതുതായി വേണ്ടത് : മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സീൻ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യം. മൈനസ് 8 ഡിഗ്രിയിൽ വാക്സീൻ കൊണ്ടുപോകാനുള്ള കണ്ടെയ്നറുകളും വാഹനസൗകര്യവും.

• കേന്ദ്രസഹായം വണ്ടത് : പേറ്റന്റ് ഉള്ള വാക്സീന്റെ ഫോർമുല ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടേണ്ടി വരും.

• വാക്സീൻ പ്ലാന്റിനു കുറഞ്ഞത് 400 കോടി രൂപ വേണ്ടി വരും. അതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കണ്ടെത്തണം. പ്ലാന്റിനും ലാബിനും വിദേശത്തു നിന്നു സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനു നികുതി ഇളവു നൽകേണ്ടി വരും.

pathram desk 1:
Leave a Comment