മുതിർന്ന കോൺഗ്രസ് നേതാവ് എ. രാമസ്വാമി പാർട്ടി വിട്ടു

യുഡിഎഫ് മുൻ ജില്ലാ ചെയർമാനും കെപിസിസി നിർവാഹക സമിതി അംഗവുമായ എ. രാമസ്വാമി കോൺഗ്രസ് വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ അവഗണനയിൽ മനം മടുത്താണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിൽ നിന്ന് ഒരു പ്രവർത്തകൻ കൂടി വിട്ടപോകുന്നത്. കോൺഗ്രസിൽ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് രാമസ്വാമി തുറന്നടിച്ചു. ഇനിയുള്ള കാലം എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാമസ്വാമി പറഞ്ഞു. മുൻ പാലക്കാട് നഗരസഭാ ചെയർമാൻ കൂടിയാണ് രാമസ്വാമി.

നേരത്തേ മുതിർന്ന കോൺഗ്രസ് നേതാക്കളായ ലതിക സുഭാഷ്, കെ. സി റോസിക്കുട്ടി എന്നിവർ കോൺഗ്രസ് വിട്ടിരുന്നു. കോൺഗ്രസിൽ നിന്നുള്ള കടുത്ത അവഗണനയിൽ മനം മടുത്താണ് ഇരുവരും പാർട്ടി വിട്ടത്. കോൺഗ്രസിനെ വെല്ലുവിളിച്ച് ഏറ്റുമാനൂരിൽ മത്സരിക്കാനൊരുങ്ങുകയാണ് ലതിക സുഭാഷ്.

pathram desk 1:
Related Post
Leave a Comment