പാലക്കാട്: കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ കൊല്ലംകോട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തുമരിച്ചു. പുലർച്ചെ നാലേമുക്കാലിനായിരുന്നു അപകടം. 18 ടൺ പാചകവാതകം ടാങ്കറിൽ ഉണ്ടായിരുന്നു. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീ പടരാൻ കാരണമായത്. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.
- pathram desk 1 in KeralaLATEST UPDATESMain sliderNEWS
പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ വെന്തുമരിച്ചു
Related Post
Leave a Comment