മോഷ്ടിക്കാൻ കയറിയപ്പോൾ കണ്ടത് വൻതുക; മോഷ്ടാവിന് ഹൃദയാഘാതം

മോഷ്ടിക്കാൻ കയറിയ ഇടത്ത് വൻതുക കണ്ട് മോഷ്ടാവിന് ഹൃദയാഘാതം. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. പബ്ലിക് സർവീസ് സെന്ററിൽ കയറിയ രണ്ട് മോഷ്ടാക്കളാണ് ഏഴ് ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടത്. പ്രതീക്ഷിക്കാത്ത തുക കണ്ട ഇവരിൽ ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മോഷ്ടിച്ച തുകയിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ചെലവഴിച്ചു. ആഴ്ചൾക്ക് മുൻപ് നടന്ന മോഷണത്തിലെ പ്രതികളിൽ ഒരാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടർന്നാണ് വിവരം പുറത്തുവന്നത്.

ഫെബ്രുവരിയിലാണ് നവാബ് ഹൈദർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു പബ്ലിക് സർവീസ് സെന്ററിൽ നൗഷാദ്, ഇജാസ് എന്ന് പേരുള്ള രണ്ട് മോഷ്ടാക്കൾ കയറിയത്. 7 ലക്ഷം രൂപ ഇവിടെ നിന്ന് മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു എന്ന് പൊലീസ് അറിയിച്ചു. ലക്ഷക്കണക്കിന് രൂപ ഇവിടെ ഉണ്ടാവുമെന്ന് അയാൾ കരുതിയില്ല. എന്നാൽ, ലക്ഷക്കണക്കിനു രൂപയാണ് അവിടെ ഉണ്ടായിരുന്നത്. മോഷണ മുതൽ ഇരുവരും പങ്കിട്ടു. ഇതിനിടെ അജാസിന് ഹൃദയാഘാതം ഉണ്ടായി. ആശുപത്രിയിലെ ചികിത്സക്കായി വലിയ ഒരു തുക ചെലവായി. നൗഷാദ് ആവട്ടെ ഡൽഹിയിൽ വാതുവച്ചാണ് പണം ചെലവാക്കിയത്.

പ്രതികളിൽ നിന്ന് 3.7 ലക്ഷം രൂപയും രണ്ട് പിസ്റ്റളുകളും പൊലീസ് കണ്ടെടുത്തു. കേസ് തെളിയിച്ച പൊലീസ് സംഘത്തിലെ ഓരോരുത്തർക്ക് 5000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

pathram desk 1:
Leave a Comment