കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത വാർത്തകളെ തുടർന്ന് സ്വർണത്തിന്റെ കുതിപ്പിന് താൽക്കാലിക വിരാമമായി. പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് 37680 രൂപയായി. ഗ്രാമിന് 150 രൂപ കുറഞ്ഞ് 4710 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗസ്റ്റ് 7,8,9 തിയതികളിൽ സ്വർണ വില സർവകാല നേട്ടമായ പവന് 42000 രൂപയിലെത്തിയ ശേഷം വിലയിൽ കനത്ത ചാഞ്ചാട്ടമായിരുന്നു. ഇത് കഴിഞ്ഞ ഒരാഴ്ചയായി ക്രമമായ വില വർധനയായി മാറി.
വിലയിലെ മുന്നേറ്റം ഹ്രസ്വകാലത്തേക്ക് തുടരുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് വില കുത്തനെ താഴേയ്ക്കു പോയത്. അമേരിക്കയിൽ പുതിയ പ്രസിഡന്റ് വരുന്നതോടെ ലോക വിപണിയിലെ അനിശ്ചിതത്വങ്ങൾ കുറയുമെന്ന് വിലയിരുത്തലുകളും സ്വർണം ഇടിയാൻ കാരണമായി.
Leave a Comment