ഡല്‍ഹി: ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം സിബിഐ തേടിയിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. പിണറായി വിജയന്‍ അടക്കം പ്രതിപട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം, കേസില്‍ കുറ്റവിമുക്തരാക്കണമെന്ന കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്
Leave a Comment