സവാള വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍; ആദ്യലോഡ് എത്തി, ഇനി 45 രൂപയ്ക്ക് കിട്ടും

തിരുവനന്തപുരം: സവാള വില കുത്തനെകൂടി സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി 200 ടണ്‍ സവാള സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചത്. ഇത്തരത്തില്‍ സംഭരിക്കുന്ന സവാള കിലോയ്ക്ക് 45 രൂപയ്ക്ക് വിതരണം ചെയ്യുമെന്ന് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു.

കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നാഫെഡുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് സവാള കേരളത്തില്‍ എത്തിക്കാന്‍ തീരുമാനമായത്.

ആദ്യഘട്ടമെന്ന നിലയില്‍ 75 ടണ്‍ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം. സവാള കയറ്റിയുളള ആദ്യലോഡ് തിരുവനന്തപുരത്ത് എത്തി. വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു.

ഏറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കില്‍ കിലോയ്ക്ക് 71 രൂപയാണ് വില. ഉള്ളിക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.

pathram:
Leave a Comment