കോവിഡ് പരിശോധന ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പരിശോധനകളുടെ എണ്ണം ഒരുലക്ഷമാക്കണമെന്നാണ് സര്‍ക്കാര്‍ നിയമിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ.

പുതിയ സോഫ്റ്റ്വെയര്‍ മാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കാലതാമസമുണ്ടാകുന്നു എന്ന് സമിതി അഭിപ്രായപ്പെട്ടു.

ഇന്നലെ 58,404 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോള്‍ പരിശോധന കുറയ്ക്കുന്നത് അപകടകരം ആണെന്ന് സമിതി അഭിപ്രായപ്പെട്ടു.

pathram:
Related Post
Leave a Comment