എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020-ലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജൂലായ് 16-ന് നടത്തിയ സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ സെപ്റ്റംബര്‍ 9-ന് പ്രസിദ്ധീകരിച്ചിരുന്നു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ചിരുന്നു.

അപ്രകാരം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ 56,599 വിദ്യാര്‍ത്ഥികളില്‍ 53,236 വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. വിശദമായ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റിലുളള വിജ്ഞാപനങ്ങള്‍ കാണുക.

pathram:
Leave a Comment