സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില.

ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 1,440 രൂപയുടെ കുറവാണുണ്ടായത്. ഒന്നരമാസംകൊണ്ട് കുറഞ്ഞതാകട്ടെ 5,280 രൂപയും. ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്.

തുടര്‍ച്ചയായി നാലാമത്തെ ദിവസവും ദേശീയ വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തി. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 49,293 രൂപ നിലവാരത്തിലെത്തി.

ആഗോള വിപണിയില്‍ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,858.08 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

pathram:
Leave a Comment