നീല, വെള്ള കാര്‍ഡുകാരുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കി വന്നിരുന്ന സ്പെഷ്യല്‍ അരി വിതരണം നിര്‍ത്തിവച്ചു. കഴിഞ്ഞ മേയ് മുതല്‍, നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കിയിരുന്നു.

ലോക്ക്ഡൗണില്‍ അയവുവന്നതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്. കേന്ദ്രത്തില്‍ നിന്ന് 22 രൂപയ്ക്ക് ലഭിച്ചിരുന്ന അരിയാണിത്. നീല കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടു കിലോ വീതം അരി നാല് രൂപ നിരക്കിലും വെള്ളക്കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലുമാണ് നല്‍കിയിരുന്നത്.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ 21 മുതല്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചു കിലോ വീതം അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോ കടലയുമാണ് ലഭിക്കുക. വെള്ള, നീല കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ ലഭിക്കില്ല.

pathram:
Leave a Comment