പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതികളെ വകയാറിലെ വീട്ടിലും, ഓഫിസിലും എത്തിച്ച് തെളിവെടുത്തു. തട്ടിപ്പിനു പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളായ റോയ് ഡാനിയേൽ, മക്കൾ റീനു, റിയ എന്നിവരെയാണ് വകയാറിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. തട്ടിപ്പിനു പിന്നിൽ വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നു എന്ന് ജില്ലാ പൊലിസ് മേധാവി കെ. ജി. സൈമൺ.
നിക്ഷേപകരുടെ വലിയ പ്രതിഷേധത്തിനിടയായിരുന്നു തെളിവെടുപ്പ്. അന്വേഷണത്തിനൊപ്പം, പണം തിരികെ കിട്ടണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. തെളിവെടുപ്പിനിടെ പ്രതിഷേധവുമായി എത്തിയ നിക്ഷേപകരെ പൊലീസ് തടഞ്ഞു.
വിദേശത്തേയ്ക്ക് പണം കടത്തിയുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളുടെ വിദേശ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രതികളെ വിവിധ ബ്രാഞ്ചുകളിലെത്തിച്ച് തെളിവെടുപ്പും, ചോദ്യം ചെയ്യലും വരും ദിവസങ്ങളിലും തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Leave a Comment