ഇന്ന് ആലപ്പുഴ ജില്ലയിൽ 221 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വിദേശത്തുനിന്നും എത്തിയവർ- സൗദിയിൽ നിന്നെത്തിയ താമരക്കുളം, പട്ടണക്കാട്, മാന്നാർ, ചെറിയനാട്, മാവേലിക്കര സ്വദേശികൾ, കുവൈറ്റിൽ നിന്നെത്തിയ വള്ളികുന്നം സ്വദേശി, ഖത്തറിൽ നിന്നെത്തിയ എടത്വ സ്വദേശി, യുഎഇയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ വെൺമണി സ്വദേശി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- ജമ്മുകാശ്മീരിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി, ഹൈദരാബാദിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കർണാടകയിൽ നിന്നെത്തിയ വെൺമണി സ്വദേശി, കൽക്കട്ടയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മധ്യപ്രദേശിൽ നിന്നെത്തിയ 2 അർത്തുങ്കൽ സ്വദേശികൾ, മഹാരാഷ്ട്രയിൽ നിന്നെത്തിയ രണ്ട് മാവേലിക്കര സ്വദേശികളും ഒരു കായംകുളം സ്വദേശിയും, ഉത്തർപ്രദേശിൽ നിന്നെത്തിയ എടത്വ സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ കായംകുളം സ്വദേശി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആറാട്ടുപുഴ 22, ആലപ്പുഴ 34, തൈക്കൽ 4, പത്തിയൂർ 1, കായംകുളം 22, താമരക്കുളം 7, മാവേലിക്കര 3, എഴുപുന്ന 10, ഭരണിക്കാവ് 5, തണ്ണീർമുക്കം 7, മുളക്കുഴ 2, അമ്പലപ്പുഴ 3, അരൂർ അഞ്ച്, ചേപ്പാട് 5, രാമങ്കരി ഒന്ന്, നൂറനാട് 1, പുറക്കാട് 6, പള്ളിപ്പുറം 9, കുമാരപുരം 2, ചേർത്തല 1, തൈക്കാട്ടുശ്ശേരി 3, വെളിയനാട് ഒന്ന്, തുറവൂർ 6, ഹരിപ്പാട് ഒന്ന്, വണ്ടാനം 2, പള്ളിപ്പാട് 2, തലവടി ഒന്ന്, മണ്ണഞ്ചേരി 5, ബുധനൂർ 2, വെണ്മണി 1, മാന്നാർ 2, പാണാവള്ളി 2, ചെങ്ങന്നൂർ 6, തഴക്കര ഒന്ന്, കണിച്ചുകുളങ്ങര ഒന്ന്, കഞ്ഞിക്കുഴി ഒന്ന്, മാരാരിക്കുളം 2, തകഴി ഒന്ന്, കൃഷ്ണപുരം 9, ചെന്നിത്തല 1
ആകെ 1573 പേർ ചികിത്സയിലുണ്ട്. ഇന്ന് 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4920 പേർ രോഗമുക്തരായി.
Leave a Comment