കൊവിഡ് പ്രതിരോധം പുതുക്കിയ മാനദണ്ഡങ്ങൾ

കൊവിഡ് രോഗികളുടെ സമ്ബര്‍ക്കം നിര്‍ണയിക്കലും തരംതിരിക്കലും, അതിനെ അടിസ്ഥാനമാക്കി ക്വാറന്റീനും ഐസൊലേഷനും നിശ്ചയിക്കുന്നതും സംബന്ധിച്ച്‌ പുതുക്കി നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ നടപടികള്‍ക്കായി എല്ലാ പൊലീസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

രോഗവ്യാപനം തടയുന്നതിന് രോഗികളും മറ്റും പാലിക്കേണ്ട കാര്യങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് രോഗികളും ഉയര്‍ന്ന അപകട സാദ്ധ്യതയുള്ളവരും അല്ലാത്തവരുമായ പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവരും, ലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ടില്‍ വരുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കി.

pathram desk 1:
Leave a Comment