മഴക്കെടുതി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കേരളം ഉള്‍പ്പെടയുള്ള ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കും.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത യോഗത്തില്‍ മഴക്കെടുതി പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളുടെ യോഗം വിളിച്ചത്.

ഈ യോഗത്തിനു ശേഷമായിരിക്കും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുക.
 

pathram desk 1:
Leave a Comment